തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വി.എസ്
കണ്ണൂര്‍: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കിയ നിബന്ധനകള്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആഞ്ഞടിച്ചു.
തന്റെ പരിപാടികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനാവശ്യമായി ഇടപെടുകയാണെന്നും കണ്ണൂര്‍ ജില്ലയിലെ പരിപാടികള്‍ വെട്ടിച്ചുരുക്കേണ്ടി വന്നത് കമ്മിഷന്റെ ഇടപെടല്‍ കാരണമാണെന്നും വി.എസ് കുറ്റപ്പെടുത്തി.
എവിടെ പോയാലും തിരിച്ചു തിരുവനന്തപുരത്തെത്തിയതിനു ശേഷമേ പിന്നീടൊരു യാത്ര പാടുള്ളൂവെന്നാണ് കമ്മിഷന്റെ ചട്ടം. ദില്ലിയില്‍ നിന്ന് കോഴിക്കോട്ടെത്തി തിരുവമ്പാടിയില്‍ പോകാനിരുന്ന തന്നോട് തിരുവനന്തപുരത്തെത്തിയതിനു ശേഷമേ തിരുവമ്പാടിയില്‍ പോകാവൂവെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. അതു പോലെ തിരുവമ്പാടിയില്‍ നിന്ന് നേരെ കണ്ണൂരേക്ക് വരരുത് എന്ന് നിര്‍ദേശിച്ചു. അതു കാരണം തനിക്ക് ഒരു ദിവസം നഷ്ടമായി.
തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ തലതിരിഞ്ഞ ചട്ടങ്ങളാണ് കൊണ്ടുവന്നതെന്നും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഇല്ലാത്ത നിബന്ധനകളാണ് ഇതെന്നും വി.എസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications