ഓഹരി സൂചിക ആദ്യമായി 14,000 കടന്നു
മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈ ഓഹരി സൂചിക 14,000 പോയിന്റ് കടന്നു. ചൊവ്വാഴ്ച രാവിലെ വിപണനം ആരംഭിച്ച ശേഷം 9.58ന് 154 പോയിന്റ് ഉയര്‍ന്ന് സൂചിക 14,028 പോയിന്റിലെത്തി.
ഓഹരി വിപണിയില്‍ ചരിത്രം കുറിച്ചുകൊണ്ടുണ്ടായ കുതിപ്പ് രാവിലത്തെ സെഷനില്‍ ടാറ്റ മോട്ടോര്‍സ്, റിലസന്‍സ് എനര്‍ജി, റാന്‍ബാക്സി, ഹിണ്ടാല്‍കോ, നാല്‍കോ, സത്യം, ബിപിസിഎല്‍, ഇന്‍ഫോസിസ് എന്നീ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ആഗോള വ്യാപാര രംഗത്തെ ഉണര്‍വാണ് ഇന്ത്യന്‍ വിപണിക്കും നേട്ടമായത്. ജപ്പാന്‍, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, സിങ്കപ്പൂര്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണികളും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.












Click it and Unblock the Notifications