സോറന് വധശിക്ഷ നല്‍കണമെന്ന് സിബിഐ
ദില്ലി: തന്റെ സെക്രട്ടറിയെ വധിച്ച കേസില്‍ ജെഎംഎം നേതാവ് ഷിബു സോറന് വധശിക്ഷ നല്‍കണമെന്ന് സിപിഐ ചൊവ്വാഴ്ച കോടതിയില്‍ വാദിച്ചു.
രാജീവ്ഗാന്ധി വധം, പാര്‍ലമെന്റ് ആക്രമണം, നിയമവിദ്യാര്‍ത്ഥി പ്രിയദര്‍ശിനി മട്ടൂ വധം എന്നീ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് സോറന് വധശിക്ഷ നല്‍കണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച കേസില്‍ വിധി പുറപ്പെടുവിച്ചേക്കും.
1994ല്‍ സോറന്റെ മുന്‍ സെക്രട്ടറിയെ തട്ടിക്കൊണ്ടു പോയി വധിച്ച കേസില്‍ സോറന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications