ഭൂമി ഏറ്റെടുക്കല്‍: മേധ നിരാഹാരം തുടരുന്നു
സിംഗൂര്‍ (പഞ്ചിമ ബംഗാള്‍): ടാറ്റായുടെ കാര്‍ നിര്‍മ്മാണശാലയ്ക്കു വേണ്ടി സിംഗൂരിലെ ഗോപാല്‍ നഗറില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക മേധാ പട്കറും അനുയായികളും നടത്തുന്ന നിരാഹാര സമരം തുടരുന്നു. തിങ്കളാഴ്ചയാണ് മേധ നിരാഹാര സമരം ആരംഭിച്ചത്.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ എതിര്‍പ്പുമായി രംഗത്തുണ്ട്. പാര്‍ട്ടി എംഎല്‍എ രബീന്ദ്രനാഥ് ഭട്ടാചാര്യയും കര്‍ഷകര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച നിരാഹാര സമരം നടത്തുന്നുണ്ട്.
കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പാര്‍ട്ടി ശക്തമായ എതിര്‍പ്പുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വേലികെട്ടിത്തിരിച്ച കൃഷിഭൂമി ഡിസംബറില്‍ ടാറ്റയ്ക്ക് കൈമാറാനാണ് തീരുമാനമെന്ന് ഇന്‍സ്ട്രിയല്‍ ഡയറക്ടര്‍ എം.വി റാവു അറിയിച്ചു.
ആയിരത്തോളം ജോലിക്കാരാണ് ചൊവ്വാഴ്ച ഗോപാല്‍ നഗറില്‍ സ്ഥലം വേലികെട്ടിത്തിരിയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പിട്ടിരിക്കുന്നത്. ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് റാവുവാണ്.












Click it and Unblock the Notifications