Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: മന്ത്രിതല ചര്‍ച്ചയ്ക്കുശേഷം തുടര്‍നടപടിയെന്ന് കരുണാനിധി

ചെന്നൈ: മന്ത്രിതല ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എന്ത് നടപടി വേണമെന്ന കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രി എം. കരുണാനിധി നിയമസഭയെ അറിയിച്ചു.

മന്ത്രിതല ചര്‍ച്ചകള്‍ക്കുശേഷം ഇക്കാര്യത്തില്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കേണ്ടതുണ്ടോ എന്നകാര്യം തീരുമാനിയ്ക്കും. പ്രശ്നം പരിഹരിക്കാനാവുമെന്ന സൂചനകള്‍ മന്ത്രിതല ചര്‍ച്ചയില്‍ ഉണ്ടാവുകയാണെങ്കില്‍ രണ്ടാം ഘട്ട മുഖ്യമന്ത്രി തല ചര്‍ച്ച നടത്തും. അങ്ങനെയില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രിം കോടതി നിര്‍ദേശം നടപ്പിലാക്കാനായി വീണ്ടും സുപ്രിം കോടതിയെ സമീപിക്കും.

ദില്ലിയില്‍ കേന്ദ്ര മധ്യസ്ഥതയില്‍ കേരളമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി നടത്തിയ മുഖ്യമന്ത്രിതല ചര്‍ച്ച പരാജയമായിരുന്നുവെന്ന വിലയിരുത്തല്‍ മാധ്യമങ്ങളുടേത് മാത്രമാണ്. അണക്കെട്ടിനെയും ജലവിനിയോഗത്തെയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം തുടരാമെന്ന വ്യവസ്ഥയില്‍ ചര്‍ച്ച നീട്ടിവെയ്ക്കുകമാത്രമാണ് ചെയ്തത്. മന്ത്രിതല ചര്‍ച്ചയാരംഭിക്കുമ്പോഴേയ്ക്കും തമിഴ്നാടിന്റെ വാദം ശക്തിപ്പെടുത്താന്‍ വേണ്ടത്ര സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കേണ്ടതുണ്- കരുണാനിധി വ്യക്തമാക്കി.

കേരളവുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്നാട്. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള മുഖ്യമന്ത്രിയും ജനങ്ങളും ആശങ്കപ്പെടേണ്ട കാര്യമില്ല. മന്ത്രിതല ചര്‍ച്ചകള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ വീണ്ടും സുപ്രിം കോടതിയെ ആശ്രയിക്കുകയെന്ന നിര്‍ദ്ദേശം പരിഗണിക്കുകയുള്ളു- കരുണാനിധി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+