കൊല്‍ക്കത്തയില്‍ റിക്ഷകള്‍ നിരോധിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തില്‍ കൈകൊണ്ട് വലിയ്ക്കുന്ന റിക്ഷകള്‍ നിരോധിക്കുന്ന ബില്‍ പഞ്ചിമ ബംഗാള്‍ നിയമസഭ പാസാക്കി.
ബില്ല് നിലവില്‍ വരുമ്പോള്‍ അത് മൂലം തൊഴില്‍ രഹിതരാകുന്ന 15000ഓളം ആളുകള്‍ക്ക് ബദല്‍ തൊഴില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മൊത്തം 5,937 രജിസ്റര്‍ ചെയ്ത റിക്ഷകളാണ് കൊല്‍ക്കത്ത നഗരത്തില്‍ ഇപ്പോഴുള്ളത്. ബില്‍ നിലവില്‍ വരുന്നതോടെ ഇവര്‍ക്ക് ജീവിതമാര്‍ഗമില്ലാതാവും.
2004ലെ സ്വാതന്ത്യ്ര ദിനത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ദദേബ് ഭട്ടചാര്യ കൊല്‍ക്കത്ത നഗരത്തില്‍ കൈകൊണ്ട് വലിയ്ക്കുന്ന റിക്ഷകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications