കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 10 നേതാക്കളെ തിരിച്ചെടുത്തു

  • By Staff
Google Oneindia Malayalam News

കൊച്ചി: പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട 10 നേതാക്കളെ തിരിച്ചെടുക്കാന്‍ ബിജെപി തീരുമാനിച്ചു.

എം.എസ്. കുമാര്‍, രഘുനാഥ്, ഉണ്ണികൃഷ്ണന്‍, പൂന്തുറ ശ്രീകുമാര്‍, തോട്ടക്കാട് ശശി, ജെ.ആര്‍. പത്മകുമാര്‍, ആര്‍.എസ്. വിനോദ്, പാല്‍ക്കുളങ്ങര വിജയന്‍, ശ്രീവരാഹം വിജയന്‍, നെടുങ്കാട് ഗോപന്‍ എന്നിവരെയാണ് തിരിച്ചെടുത്തത്. പി.എസ്. ശ്രീധരന്‍പിള്ള സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് ഇവരെ സസ്പെന്റ് ചെയ്തത്.

കോഴിക്കോട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ശ്രീധരന്‍പിള്ള പ്രസിഡന്റായിരുന്നപ്പോള്‍ 15 പേരെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്. ഇവരില്‍ പത്ത് പേരെയാണ് ഇപ്പോള്‍ തിരിച്ചെടുത്തത്.

ഇപ്പോള്‍ തിരിച്ചെടുക്കപ്പെട്ട എട്ടു പേരെ മൂന്ന് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നത്. എന്നാല്‍ കാലാവധി കഴിയുന്നതിന് മുമ്പ് ഇവരെ തിരിച്ചെടുക്കാനാണ് പുതിയ ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X