ക്ഷേത്രത്തിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹരിപ്പാട്ട് ഹര്‍ത്താല്‍
ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തികവിളക്ക് ആഘോഷവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പൊലീസുകാരും ഭക്തരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം നല്‍കി.
തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ രണ്ട് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. പൊലീസുകാര്‍ ക്ഷേത്രത്തിനുള്ളില്‍ ഷൂസിട്ട് കയറിയതും ദീപാരാധന സമയത്ത് വെടിക്കെട്ട് നടത്തിയതുമാണ് പ്രശ്നത്തിന് കാരണമായത്.
തൃക്കാര്‍ത്തികയോട് അനുബന്ധിച്ച് ഹരിപ്പാട് പോലീസിന്റെ നേതൃത്വത്തില്‍ കാര്‍ത്തികദീപം തെളിച്ചിരുന്നു. ഇതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താനുള്ള ഏര്‍പ്പാടും ഉണ്ടായിരുന്നു. ഇതിനായി എത്തിയ കായംകുളം എഎസ്പിയും സംഘവും ക്ഷേത്രത്തിനുള്ളില്‍ ഷൂസിട്ട് കയറിയതിനെ ഭക്തജനങ്ങള്‍ എതിര്‍ത്തു.
വെടിക്കെട്ട് രാത്രി 8.45നെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അറിയിച്ചതില്‍ നിന്നും നേരത്തെ വെടിക്കെട്ട് നടത്തുകയായിരുന്നു. ഇതും തര്‍ക്കത്തിന് ഇടയാക്കി.
സംഭവങ്ങളെ എതിര്‍ത്ത ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ഹരിപ്പാട് ഗോകുലത്തില്‍ ഹരികുമാര്‍ (35) , സനല്‍ഭവനില്‍ ദിലീപ് (20) എന്നിവരെ പോലീസുകാര്‍ മര്‍ദ്ദിച്ചു.












Click it and Unblock the Notifications