കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന: രമേശ്
തിരുവനന്തപുരം: ലാവ്ലിന്‍ അഴിമതിക്കേസ് അട്ടിമറിക്കാനായി എകെജി സെന്റര്‍ കേന്ദ്രീകരിച്ച് ഗൂഢാലോചന നടക്കുന്നതായി കെപിസി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. ലാവ്ലിന്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കേസില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണ്. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനത്തോടെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്ന് വി.എസ്.അച്യതാനന്ദന്‍ തെളിയിച്ചിരിക്കുകയാണ്.
അഞ്ചുവര്‍ഷത്തോളം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അച്യുതാനന്ദന്‍ നടത്തിയിരുന്ന സത്യാന്വേഷണ യാത്രകളെല്ലാം കാപട്യമായിരിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ് -ചെന്നിത്തല പറഞ്ഞു.
ലാവ്ലിന്‍ കേസ് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായതിന് ശേഷം തന്റെ തീരുമാനം പിന്നീട് പറയാമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്.മുഖ്യമന്ത്രിയെന്ന നിലയില്‍ അച്യുതാനന്ദന് അധികാരമില്ല.
അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നടപ്പാകുന്നില്ല. സര്‍ക്കാരിലും മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രിയുടെ ആജ്ഞാശക്തി നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ ഭരണത്തെ തന്നെ നിഷ്ക്രിയമാക്കിയിരിക്കുകയാണ്- അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications