Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവമ്പാടിയില്‍ 84.11ശതമാനം പേര്‍ വോട്ടുചെയ്തു

കോഴിക്കോട്: തിങ്കളാഴ്ച നടന്ന തിരുവമ്പാടി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 84.11ശതമാനം പോളിംഗ് രേഖപ്പെടുത്തി. വന്‍സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന തിരഞ്ഞെടുപ്പില്‍ പറയത്തക്ക അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണിത്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ ഇവിടത്തെ പോളിംഗ് ശതമാനം 76.17ആയിരുന്നു. 2001ല്‍ ഇത് 72.29ശതമാനവുമായിരുന്നു. 1977ലായിരുന്നു ഇതിനുമുമ്പ് ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്. 82.92ആയിരുന്നു അന്നത്തെ ശതമാനം. 1987ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 82.38ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. ഈ രണ്ടു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനായിരുന്നു വിജയം. 77ല്‍ സിറിയക് ജോണും , 87ല്‍ പി.പി ജോര്‍ജുമായിരുന്നു ഇവിടെനിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

ഏഴിന് വ്യാഴാഴ്ച വോട്ടെണ്ണല്‍ നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. സിപിഎമ്മിലെ ജോര്‍ജ്ജ് എം തോമസ്, മുസ്ലിം ലീഗിലെ വി.എം ഉമ്മര്‍, ബിജെപിയിലെ ഗീരീഷ് തേവള്ളി എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. ഇരുമുന്നണി സ്ഥാനാര്‍ത്ഥികളുടെയും അപരന്മാരടക്കം മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.

ആകെയുള്ള 153 ബൂത്തുകള്‍ക്കും പ്രശ്നബാധിത ബൂത്തുകള്‍ക്കുള്ള പരിഗണന നല്‍കി കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. പുതുപ്പാടി പഞ്ചായത്തിലെ മണല്‍വയലില്‍ പോളിംഗ് അവസാനിച്ചശേഷമുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. കൈതപ്പൊയില്‍ 89ാം നമ്പര്‍ ബൂത്ത് യുഡിഎഫ് കണ്‍വീനര്‍ കല്ലടിക്കുന്നില്‍ അബ്ദുറഹിമാനാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്നെത്തിയ സിപിഎം പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

കാരശ്ശേരി പഞ്ചായത്തിലെ കക്കാട് എല്‍പി സ്കൂളില്‍ 28ാം നമ്പര്‍ ബൂത്തില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചത് യുഡിഎഫ് ഏജന്റുമാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പോളിംഗ് ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. ഇതിനെതിരെ പരാതി നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചു.

മണ്ഡലത്തിലെത്തിയ ഗുരുവായൂര്‍ എംഎല്‍എ കെ.വി അബ്ദുള്‍ ഖാദറിനെ താമരശ്ശേരിയിലും പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനെ മണല്‍വയലിലും യുഡിഎഫുകാര്‍ തടഞ്ഞു.

വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത് യുഡിഎഫിന് അനുകൂലമാകുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും അവകാശപ്പെട്ടു. പോളിംഗ് ശതമാനത്തിലെ വര്‍ധനവ് തങ്ങളുടെ ജനസമ്മതിയുടെ തെളിവായിരിക്കുമെന്ന് ഇടതുപക്ഷവും ആത്മവിശ്വാസം പുലര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+