ലാവ്ലിന്‍: വിജിലന്‍സ് അന്വേഷണം മതിയെന്ന് മന്ത്രിസഭ
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ നിലവിലുള്ള വിജിലന്‍സ് അന്വേഷണം തുടര്‍ന്നാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.
കേസില്‍ സിബിഐ അന്വേഷണം വേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ ചൊല്ലി സിപിഐ മന്ത്രിമാരും സിപിഎം മന്ത്രിമാരും തമ്മില്‍ യോഗത്തില്‍ വാഗ്വാദം നടന്നു. ഒടുവില്‍ വിജിലന്‍സ് അന്വേഷണം തന്നെ മതിയെന്ന തീരുമാനത്തിന് സിപിഐ മന്ത്രിമാര്‍ക്ക് വഴങ്ങേണ്ടി വന്നു.
മന്ത്രിസഭയെ അറിയിക്കാതെ അഡ്വക്കറ്റ് ജനറല്‍ ഇത്തരമൊരു സത്യവാങ്മൂലം നല്‍കിയതിനെ സിപിഐ മന്ത്രിമാരായ ബിനോയ് വിശ്വവും സി.ദിവാകരനും വിമര്‍ശിച്ചപ്പോള്‍ സിപിഎം മന്ത്രിമാര്‍ അതിനെതിരെ രംഗത്തെത്തി. എജിയുടെ നടപടി ശരിയാണെന്ന് തോമസ് ഐസക്, എം.എ.ബേബി, ജി.സുധാകരന്‍, എളമരം കരീം, എ.കെ.ബാലന്‍ എന്നിവര്‍ വാദിച്ചു. കേസില്‍ അന്വേഷണം നടത്താന്‍ ഉദ്ദേശ്യമില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചപ്പോള്‍ അതിനെ അനുകൂലിക്കുക മാത്രമാണ് അഡ്വക്കറ്റ് ജനറല്‍ ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications