Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവമ്പാടി: പോളിംഗ് 55 ശതമാനമായി

തിരുവമ്പാടി: ഉപതിരഞ്ഞെടുപ്പില്‍ ഉച്ച തിരിഞ്ഞപ്പോള്‍ 55ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി.

ഓമശേരി വിദ്യാ ബോധിനി സ്കൂളില്‍ സജ്ജീകരിച്ച ബൂത്തിലും മറ്റുചിലയിടങ്ങളിലും പോളിംഗ് 70ശതമാനം കടന്നതായും റിപ്പോര്‍ട്ടുണ്ട്.

ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വോട്ടിംഗ് പൊതുവെ സമാധാനപരമാണ്.

കോടഞ്ചേരി പഞ്ചായത്തിലെ വേളങ്കോടുള്ള ഒരു ബൂത്തില്‍ മണ്ഡലത്തിന് പുറത്തുള്ള മൂന്ന് പേര്‍ എല്‍ഡിഎഫ് ഏജന്റുമാരായി എത്തിയതാണ് പ്രശ്നത്തിനിടയാക്കിയത്. ഇതില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് പറയുന്നത്.

യുഡിഎഫ് പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് മൂന്ന്പേരെയും ബൂത്തില്‍ നിന്ന് ഒഴിവാക്കി. വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് ഒരു ബൂത്തില്‍ കുറേനേരത്തേയ്ക്ക് പോളിംഗ് തടസ്സപ്പെട്ടിരുന്നു.

ഉച്ച വരെ 50 ശതമാനം പോളിംഗ്
1.00 പിഎം

തിരുവമ്പാടി: ഉപതിരഞ്ഞെടുപ്പില്‍ ഉച്ചവരെ 50 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയതായി അനൗദ്യോഗിക കണക്ക്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ അഞ്ച് ശതമാനമെങ്കിലും പോളിംഗ് ഇത്തവണ കൂടിയേക്കുമെന്നാണ് സൂചന.

കാരശ്ശേരി, താമരശ്ശേരി എന്നീപഞ്ചായത്തുകളില്‍ അറുപതു ശതമാനത്തിലേറെ പോളിംഗ് നടന്നായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.

കഴിഞ്ഞതവണത്തേതിലും കൂടുതലായി പോളിംഗ് നടന്നതായി ഇരുകക്ഷികളും വിലയിരുത്തി. ബൂത്തുകളിലേയ്ക്ക് വോട്ടര്‍മാരെ പ്രത്യേക വാഹനത്തില്‍ കൊണ്ടുവരുന്നത് യുഡിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിനിടവരുത്തിയിരുന്നെങ്കിലും വോട്ടിംഗ് ഏറെക്കുറെ സമാധാനപരമാണ്.


11 മണിവരെ 35 ശതമാനം പോളിംഗ്
11.20 എഎം

തിരുവമ്പാടി: തിരുവമ്പാടിയില്‍ 11മണി വരെ 35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും കനത്ത പോളിംഗ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

വോട്ടെടുപ്പ് സമാധാനപരമാണ്. അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കള്ളവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിന്‍ ലെയ്സണ്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു നടപടി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ മാസ്റര്‍, ബിജെപി സ്ഥാനാര്‍ത്ഥി ഗീരീഷ് തേവള്ളി എന്നിവരല്ലാം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

വി.എം.ഉമ്മര്‍ താമരശേരി പള്ളിപ്പുറം എ.എല്‍.എല്‍.പി സ്കൂളിലാണ് വോട്ടു രേഖപ്പെടുത്തിയത്. ഭാര്യ ആയിഷയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇടതുസ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസ് തോട്ടുമുഖം ഗവ. യു. പി. സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ ആനീസ്, മക്കളായ അനൂപ്, മഞ്ജുഷ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

തിരുവമ്പാടിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
10.00 എഎം

തിരുവമ്പാടി: തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച കാലത്ത് എഴുമണിയ്ക്കാരംഭിച്ചു.

പോളിംഗ് ആരംഭിയ്ക്കുന്നതിന് മുമ്പ് തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 20ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കനത്ത പോളിംഗാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ആകെയുള്ള 153 ബൂത്തുകളിലേയ്ക്കുള്ള വോട്ടിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരും ഞായാറാഴ്ചവൈകീട്ടോടെ എത്തിയെങ്കിലും വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും രാത്രി വൈകിയാണ് എത്തിയത്.

ക്രമസമാധാനപാലനത്തിന് രണ്ടായിരത്തോളം സിആര്‍പിഎഫ് , കെഎപി വിഭാഗവും മറ്റുജില്ലകളില്‍ നിന്നുള്ള പൊലീസുദ്യോഗസ്ഥരും ഉണ്ട്. ബൂത്തുകളില്‍ സായുധ പൊലീസിനെക്കൂടാതെ നീരീക്ഷണത്തിനായി പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.

പ്രശ്ന ബൂത്തുകളായി കണക്കാക്കിയ 16സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ചുമണിവരെയാണ് വോട്ടെടുപ്പ്. മണ്ഡലത്തില്‍ മൊത്തം 1,60,984 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 82,035പേര്‍ സ്ത്രീകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+