ഫിജിയില്‍ സൈനിക അട്ടിമറി
സുവ: ഫിജിയില്‍ സൈന്യം അധികാരം പിടിച്ചെടുത്തതായി സൈനിക തലവന്‍ കമാന്റര്‍ ഫ്രാങ്ക് ബൈനിമാരമ പ്രഖ്യാപിച്ചു. 20 വര്‍ഷത്തിനിനിടയില്‍ ഫിജിയില്‍ നാലാമത്തെ അധികാര അട്ടിമറിയാണിത്.
പ്രസിഡന്റിന്റെ അധികാരങ്ങള്‍ താന്‍ ഏറ്റെടുത്തതായി ബൈനിമാരമ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ലെയ്സെനിയ ഖരാസെയെ പിരിച്ചുവിടുമെന്നും അദ്ദേഹം സുവയിലെ വസതിയില്‍ വീട്ടുതടങ്കലിലാണെന്നും ബൈനിമാരമ അറിയിച്ചു.
2006 മെയില്‍ അധികാരമേറ്റ ഖരാസെ സര്‍ക്കാര്‍ അഴിമതി ഭരണമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെയര്‍ടേക്കര്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിടും. ഫിജിയുടെ ഗ്രേറ്റ് കൗണ്‍സില്‍ ഒഫ് ചീഫ്സിനോട് രതു ജോസഫ ഇലോയ്ലോയെ വീണ്ടും പ്രസിഡന്റായി നിയമിക്കാന്‍ ആവശ്യപ്പെടും.
അദ്ദേഹം നിയമിക്കപ്പെടുന്നതോടെ താന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ കൈവെടിയുമെന്ന് ബൈനിമാരമ പറഞ്ഞു. പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇലോയ്ലോ ഒരു ഇടക്കാല സര്‍ക്കാരിനെ നിയമിക്കുമെന്ന് പറഞ്ഞ ബൈനിമാരമ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കിയില്ല.












Click it and Unblock the Notifications