Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍: അവകാശവാദം ഉപേക്ഷിക്കാമെന്ന് മുഷറഫ്

ഇസ്ലമാബാദ്: കാലങ്ങളായി കാശ്മീരിന് മേല്‍ പാക്കിസ്ഥാന്‍ നടത്തിവരുന്ന അവകാശവാദം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് പാക് പ്രസഡന്റ് പര്‍വേസ് മുഷറഫ് വ്യക്തമാക്കി.

ഒരു വര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് മുഷറഫ് ഈ സന്നദ്ധത പ്രകടിപ്പിച്ചത്. കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി നാല് പ്രധാന നിര്‍ദ്ദേശങ്ങളും അഭിമുഖത്തിനിടയില്‍ മുഷറഫ് മുന്നോട്ട് വെച്ചു.

നിലവിലുള്ള അതിര്‍ത്തി നിലനിര്‍ത്തി സ്ഥലവാസികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം നല്‍കണം. കാശ്മീരിന് സ്വയംഭരണാധികാരം നല്‍കണം. ഇവിടെനിന്നും സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കണം. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി ഇന്ത്യ-പാക്-കാശ്മീര്‍ ജനത എന്നിവര്‍ക്ക് തുല്യ പ്രാതിനിധ്യമുള്ള സംവിധാനമുണ്ടാക്കണം.

താന്‍ മുന്നോട്ടുവെച്ച നാല് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായാല്‍ കാശ്മീര്‍ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണാമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+