Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കറുടെ യോഗങ്ങള്‍ എന്‍ഡിഎ ബഹിഷ്കരിക്കും

ദില്ലി: ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പ്രതിപക്ഷ കക്ഷികളോട് കടുത്ത നിലപാടുകളെടുക്കുന്നുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സഭായോഗങ്ങള്‍ ബഹിഷ്കരിക്കാന്‍ എന്‍ഡിഎ തീരുമാനിച്ചു.

ബുധനാഴ്ച നടന്ന യോഗത്തിലാണ് സഭാ നടപടികള്‍ ബഹിഷ്കരിക്കാന്‍ എന്‍ഡിഎ തീരുമാനിച്ചത്. ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ അറസ്റ് , ബീഹാര്‍ ട്രെയിന്‍ ദുരന്തം എന്നീ പ്രശ്നങ്ങള്‍ സഭയില്‍ അവതിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ക്കിടയില്‍ സ്പീക്കര്‍ സഭാനടപടികളുമായി മന്നോട്ടുപോയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

സ്പീക്കറുടെ അധ്യക്ഷതയില്‍ നടക്കുന്ന സര്‍വ്വകക്ഷിയോഗവും സാമ്പത്തിക അന്വേഷണ സമിതി യോഗവും ബഹിഷ്കരിക്കാനാണ് പാര്‍ട്ടിതീരുമാനം. അതിനുശേഷം പ്രതിഷേധത്തിന്റെ അടുത്ത പടിയെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ചചെയ്യും. നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് തീരുമാനം- പാര്‍ട്ടി നേതാവ് വിജയ് കുമാര്‍ മല്‍ഹോത്ര അറിയിച്ചു.

ബിജെപി അധ്യക്ഷന്റെ സ്ഥാനത്ത് ഒരു യുപിഎ അംഗത്തേയോ ഇടതുനേതാവിനെയോ ആണ് അറസ്റ് ചെയ്തിരുന്നതെങ്കില്‍ ആ പ്രശ്നത്തോടുള്ള സ്പീക്കറുടെ പ്രതിരകണം ഇങ്ങനെ ആകില്ലായിരുന്നുവെന്നും പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്ക് സഭയില്‍ പശ്നങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നല്‍കുന്നില്ലെന്നും മല്‍ഹോത്ര ആരോപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+