കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോയില്‍ കേസ് ഹൈക്കോടതിയ്ക്ക് വിട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്‍ പ്രതിയായ പാമോയില്‍ അഴിമതിക്കേസ് സുപ്രിം കോടതി ഹൈക്കോടതിയുടെ പരിഗണനയ്ക്കുവിട്ടു.

കേസുമായി ബന്ധപ്പെട്ട് യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാറുകള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ പൊരുത്തക്കേടുകളുണ്ടോ എന്നു വ്യക്തമാക്കുന്ന രേഖകള്‍ ആറാഴ്ചയ്ക്കകം ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഇരുപാര്‍ട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

രേഖകള്‍ കിട്ടിക്കഴിഞ്ഞാല്‍ മൂന്നുമാസത്തിനുള്ളില്‍ കേസില്‍ തീരുമാനമെടുക്കണമെന്ന് സുപ്രിം കോടതി ഹൈക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കരുണാകരന്‍ മുമ്പ് നല്‍കിയ സത്യവാങ്മൂലം സുപ്രിം കോടതി പരിശോധിച്ചു.

തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്സഭാസ്പീക്കറുടെ അനുമതി വേണമെന്ന് എംപിയായിരിക്കേ നല്‍കിയ സത്യവാങ്മൂലത്തില്‍ കരുണാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ എംപിയായിരിക്കുമ്പോള്‍ അഴിമതികേസില്‍പ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മാത്രമേ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമുള്ളുവെന്ന് സത്യവാങ്മൂലം പരിശോധിച്ചുകൊണ്ട് സുപ്രിം കോടതി വ്യക്തമാക്കി.

പാമോയില്‍ ഇറക്കുമതിയിലൂടെ സംസ്ഥാന ഖജനാവിന് വന്‍ നഷ്ടമാണ് ഉണ്ടായതെന്നും കേസ്നടപടികള്‍ തുടരണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. രാഷ്ട്രീയപാര്‍ട്ടികള്‍ മാറി മാറി അധികാരത്തില്‍ വരുമ്പോള്‍ സത്യവാങ്മൂലങ്ങള്‍ മാറ്റി നല്‍കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X