ജനപ്രതിനിധികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ട
ദില്ലി: അഴിമതി കേസുകളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രിം കോടതി വിധിച്ചു.
ജസ്റിസുമാരായ അരിജിത് പസായത്, എസ്.കെ.കപാഡിയ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. അതേ സമയം അഴിമതിയല്ലാതുള്ള പദവിയുടെ ദുരുപയോഗം, തെറ്റായ നഷ്ടത്തിനും ലാഭത്തിനും കാരണക്കാരനാവുക തുടങ്ങിയ കേസുകളില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ അനുമതി ആവശ്യമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.
മുന്‍ കേരള മുഖ്യമന്ത്രി കെ.കരുണാകരന്‍, റെയില്‍വെമന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദല്‍ എന്നിവര്‍ തങ്ങള്‍ക്കെതിരായ കേസുകളില്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്പീക്കര്‍മാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രിം കോടതി ഈ വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications