തിരുവനന്തപുരം-ദുബായ് വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: ദുബായിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പിന്നീട് വിമാനം റദ്ദാക്കി.
ബുധനാഴ്ച രാവിലെ ഒമ്പതിന് യാത്ര തിരിച്ച എയര്‍ ഇന്ത്യയുടെ എഐ - 981 എന്ന വിമാനം പറന്നുയര്‍ന്ന് 45 മിനിട്ട് കഴിഞ്ഞപ്പോള്‍ ഇതിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്ക് അസ്വസ്ഥത തോന്നുകയായിരുന്നു. വിമാനത്തിനുള്ളില്‍ സമ്മര്‍ദ്ദം കുറഞ്ഞതാണ് യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കിയത്.
തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. പരിശോധനയില്‍ വിമാനത്തിനുള്ളില്‍ സമ്മര്‍ദ്ദം ക്രമീകരിക്കുന്ന ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേടുപാട് തീര്‍ക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ മുംബൈയില്‍ നിന്നും വരുത്തും.
42 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications