മഞ്ചേശ്വരത്ത് ഹര്‍ത്താല്‍ പ്രതീതി
കാസര്‍കോട്: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ബുധനാഴ്ച കാസര്‍കോട് ജില്ലയില്‍ പൊലീസ് ജാഗ്രത പാലിയ്ക്കുന്നു.
ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതിയാണുള്ളത്. സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. മംഗലാപുരം ഏതാനും കെഎസ്ആര്‍ടിസി ബസ്സുകള്‍ പൊലീസ് അകമ്പടിയോടെയാണ് സര്‍വ്വീസ് നടത്തുന്നത്.
കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഏതാനും സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ചിലയിടങ്ങളില്‍നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിര്‍ത്തിയോട് ചേര്‍ന്നുള്ള മഞ്ചേശ്വരത്ത് ടാങ്കര്‍ ലോറിയ്ക്കുനേരെയുണ്ടായ കല്ലേറില്‍ തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications