കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിയം മുന്നണി മര്യാദ ലംഘിയ്ക്കുന്നു: സിപിഎം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന്റെ സ്വേച്ഛാനടപടികള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ നടത്തിയ പരസ്യ പ്രസ്താവനകള്‍ക്കെതിരെ സിപിഎം നേതൃത്വം രംഗത്ത്.

പരസ്യ പ്രസ്താവനകള്‍ നടത്തിയ വെളിയം മുന്നണിമര്യാദകള്‍ ലംഘിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

ഈ നടപടി നിര്‍ഭാഗ്യകരവും പ്രതിഷേധാത്മകവുമാണ്. ഇത്തരത്തില്‍ വിമര്‍ശനം നടത്തേണ്ടുന്ന രീതിയില്‍ ഒരുവീഴ്ചയും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇത്തരം പരസ്യപ്രസ്താവനകള്‍ ആരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് മനസിലാകുന്നില്ല-സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

വിമര്‍ശനങ്ങളുണ്ടെങ്കില്‍ അത് മുന്നണി യോഗങ്ങളിലും ചര്‍ച്ചകളിലുമാണ് ഉന്നയിക്കേണ്ടത്. യോജിച്ചു പ്രവര്‍ത്തിക്കേണ്ട സമയത്ത് ഇത്തരം ഭിന്നിപ്പുകളുണ്ടാക്കിയാല്‍ അത് വിപരീത ഫലങ്ങള്‍ക്ക് കാരണമാകും.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയെ ചുമതല നിര്‍വ്വഹിക്കാന്‍ പാര്‍ട്ടി നേതൃത്വവുംമറ്റു മന്ത്രിമാരും സമ്മതിക്കുന്നില്ല എന്ന അഭിപ്രായം തെറ്റാണ്. സര്‍ക്കാറിന്റെയും മന്ത്രിസഭയുടെയും പ്രവര്‍ത്തനച്ചട്ടങ്ങള്‍ പ്രകാരമാണ് എല്ലാകാര്യങ്ങളും തീരുമാനിയ്ക്കുന്നതും നടപ്പാക്കുന്നതും-സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X