ഫഹദ് കേസ്: നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പാകിസ്ഥാന്‍ തീവ്രവാദി ഫഹദിന് വ്യാജപാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റിസ് വി.രാംകുമാര്‍ സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി.
കേസിലെ ഏഴ് മുതല്‍ പത്ത് വരെ പ്രതികളായ പോസ്റ്മാന്‍ അബ്ദുള്‍ ലത്തീഫ്, എഎസ്ഐ മുഹമ്മദലി, മലപ്പുറം പാസ്പോര്‍ട്ട് സെല്‍ കോണ്‍സ്റബിള്‍ അലവി, ട്രാവല്‍ ഏജന്റ് അഫ്സല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.












Click it and Unblock the Notifications