ശബരിമലയില്‍ കനത്ത സുരക്ഷ
പത്തനംതിട്ട: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറ് തിങ്കളാഴ്ച ശബരിമലയില്‍ സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കി.
ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ അഡീഷണല്‍ ഡിജിപി കെ.പി.സോമരാജനും ഡിഐജി നിതിന്‍ അഗര്‍വാളും ശബരിമലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സന്നിധാനത്തെയും മാളികപ്പുറത്തെയും പമ്പയിലെയും പ്രധാന കേന്ദ്രങ്ങളില്‍ ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്. കേരള കമാന്റോ യൂണിറ്റിലെ പ്രത്യേക പരിശീലനം നേടിയവരെയും സന്നിധാനത്തും പമ്പയിലും നിയോഗിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ക്ഷേത്ര സോപാനത്തിലും കോവിലിലും നേര്‍ച്ചകളെറിയാന്‍ ഭക്തരെ അനുവദിക്കില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ ബോംബ് സ്ക്വാഡ് പരിശോധ ആരംഭിച്ചിട്ടുണ്ട്.
വ്യാജ ഫോട്ടോ ഐഡറ്റിന്റി കാര്‍ഡുമായി മൂന്ന് പേരെ പൊലീസ് സന്നിധാനത്തു നിന്ന് അറസ്റ് ചെയ്തു. പളനിയില്‍ നിന്നും വന്ന ഇവര്‍ മാളികപ്പുറത്തിന് സമീപം ഭക്ഷ്യവില്പനശാലയില്‍ ജോലി ചെയ്യുകയായിരുന്നു. തമിഴ്നാടിന്റെ പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications