തിരുവമ്പാടി: വോട്ടെണ്ണല്‍ വ്യാഴാഴ്ച
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടന്ന തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കും. രാവിലെ പതിനൊന്ന് മണിയോടെ ഫലം അറിയാനാവും.
രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വിപുലമായ ഏര്‍പ്പാടുകളാണ് ഫലപ്രഖ്യാപനത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് വെസ്റ്ഹില്‍ ഗവ.പോളിടെക്നിക്കിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
പത്ത് റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുക. വോട്ടെണ്ണല്‍ ജോലികള്‍ക്കായി 120 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍ ശ്രാവണ്‍കുമാര്‍ വര്‍മ്മയുടെ നേതൃത്വത്തില്‍ 14 മേശകളിലായാണ് വോട്ടെണ്ണല്‍.
84.11 ശതമാനം പോളിംഗാണ് തിരുവമ്പാടിയില്‍ രേഖപ്പെടുത്തിയത്. 1, 35,605 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. കഴിഞ്ഞ തവണ 76 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരത്തിലേറെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വോട്ടുകള്‍ ആരെ തുണക്കുമെന്ന് ഇരുമുന്നണികള്‍ക്കും വ്യക്തമല്ല. അതുകൊണ്ടുതന്നെ ഒരു പ്രവചനം അസാധ്യമാക്കും വിധത്തിലാണ് തിരുവമ്പാടിയിലെ പോളിംഗ്നില.












Click it and Unblock the Notifications