ശബരിമലയില്‍ മൂന്ന് പേരെ അറസ്റ് ചെയ്തു
തിരുവനന്തപുരം: വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകളുമായി ശബരിമലയില്‍ ഒരു ടീസ്റാളില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ് ചെയ്തു.
വ്യാജപേര് നല്‍കിയാണ് ഇവര്‍ ശബരിമലയിലെ ടീസ്റാളില്‍ ജോലി തരപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ ജോലി ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമുണ്ട്. അറസ്റിലായ പളനി സ്വദേശികളായ മൂന്ന് പേരും തിരിച്ചറിയല്‍ കാര്‍ഡുകളില്‍ വ്യാജപേരാണ് നല്‍കിയിരുന്നത്. ഹക്കിം, അല്ലാപ്പിച്ച, ഷാഹുല്‍ ഹമീദ് എന്നീ പേരുകളുള്ള അവര്‍ കാര്‍ഡില്‍ നല്‍കിയ പേര് രാജേന്ദ്രന്‍, അളഗിരിസ്വാമി, ഷണ്‍മുഖാനന്ദന്‍ എന്നിങ്ങനെയാണ്.
ഇവരുടെ അറസ്റിനെ കുറിച്ച് തമിഴ്നാട് പൊലീസില്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications