വക്കത്തിനെതിരായ കേസ് കോടതി തള്ളി
തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരായ അഴിമതിക്കേസ് തള്ളിയതായി വിജിലന്‍സ് പ്രത്യേക കോടതി അറിയിച്ചു.
ആരോപണത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. വക്കത്തിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് അന്വേഷണ സംഘം നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.
ധനമന്ത്രിയായിരിക്കേ കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി വാങ്ങിയ വകയില്‍ സ്റാമ്പ് ഡ്യൂട്ടില്‍ വെട്ടിപ്പ് നടത്തിയെന്നാണ് വക്കത്തിനെതിരെയുണ്ടായിരുന്ന പരാതി.
മലപ്പുറം സ്വദേശി മരയ്ക്കാര്‍ ഹാജിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിജിലന്‍സ് എസ്പി പരമേശ്വരന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications