Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നിലപാടുകള്‍ക്കെതിരെ വെളിയം

മലപ്പുറം: മുന്നണി മര്യാദകള്‍ മറന്ന് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിയ്ക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ രീതി മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയിം ഭാര്‍ഗവന്‍.

ഈ രീതി തിരുത്താന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ സിപിഐയ്ക്ക് മുന്നോട്ട് പോകാന്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച മലപ്പുറത്ത് പാര്‍ട്ടി പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇക്കാര്യം പലവട്ടം മുന്നണിയില്‍ ചര്‍ച്ചചെയ്തതാണ്. പലതവണ സിപിഐ പ്രതിഷേധം അറിയിച്ചതാണ്. ഓരോ തവണയും അവര്‍ തിരുത്തുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. തിങ്കളാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ ഇതുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് തങ്ങള്‍ ഉന്നയിച്ചത്-വെളിയം പറഞ്ഞു.

സിപിഎമ്മിന്റെ ഏകപക്ഷീയ നയങ്ങള്‍ക്ക് വെളിയം ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്തി. സിപിഐ മന്ത്രിയായ ബിനോയ് വിശ്വത്തിന്റെ ചുമതലയിലുള്ള വനം വകുപ്പിന്റെ ഭാഗമായിരുന്ന പരിസ്ഥിതി വകുപ്പ് ഒരു വിജ്ഞാപനത്തിലൂടെയാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യാതെയാണ് അക്കാര്യം തീരുമാനിച്ചത്. പ്രതിഷേധം അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. എല്ലാ വകുപ്പുകളിലും സ്വന്തം നോമിനികളെ നിയമിക്കുകയാണ് അവരുടെ ലക്ഷ്യം.

കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള പാനലിലെ പേരുകള്‍ അച്യുതാനന്ദന്റെ തീരുമാനപ്രകാരമായിരുന്നു നിശ്ചയിച്ചത്. കേരള സര്‍വ്വകലാശാലാ സിന്റിക്കേറ്റില്‍ ഒരംഗം പോലും സിപിഐയില്‍ നിന്നില്ല. എല്ലാ സര്‍വ്വകലാശാലകളിലെയും സ്ഥിതി അതാണ്.

ക്ലാസ് -4 ജീവനക്കാരുടെ ശമ്പള വര്‍ദ്ധനയാണ് അവരുടെ ഏകാധിപത്യ മനോഭാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 50 കോടി രൂപ അധികബാധ്യത വരുന്ന തീരുമാനം ധനമന്ത്രി തോമസ് ഐസക് എന്‍ജിഒ യൂണിയന്‍ യോഗം വിളിച്ച് പ്രഖ്യാപിക്കുകയായിരുന്നു. അവര്‍ നോട്ടീസ് അടിച്ചിറക്കിയപ്പോഴാണ് മറ്റുള്ളവര്‍ കാര്യമറിയുന്നത്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭയ്ക്ക് മാത്രമേ അധികാരമുള്ളു. എന്നാല്‍ ഇക്കാര്യം മന്ത്രിമാരൊന്നും അറിഞ്ഞില്ല. മുഖ്യമന്ത്രിതന്നെ അറിഞ്ഞോ എന്നുള്ളകാര്യം സംശയമാണ്.

ഇത്തരം നയങ്ങളിലൂടെ മുന്നണിയില്‍ കക്ഷികള്‍ക്കിടയിലുള്ള സൗഹൃദമാണ് നഷ്ടമാകുന്നത്. അടുത്തുതന്നെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇക്കാര്യം ഗൗരവമായി ചര്‍ച്ചചെയ്യും- വെളിയം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+