ബേനറസീറിനെയും ഷെരീഫിനെയും മത്സരിപ്പിക്കില്ല: മുഷറഫ്
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രിമാരായ ബേനസീര്‍ ഭൂട്ടോയെയും നവാസ് ഷെരീഫിനെയും മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് പര്‍വേസ് മുഷറഫ് വ്യക്തമാക്കി.
ഷെരീഫ് പാകിസ്ഥാനില്‍ കാലുകുത്തിയാല്‍ അടുത്ത വിമാനത്തില്‍ തന്നെ അദ്ദേഹത്തെ തിരിച്ചയക്കും. ബേനസീര്‍ പാകിസ്ഥാനിലെത്തുകയാണെങ്കില്‍ വിചാരണ നേരിടേണ്ടിവരും- മുഷാറഫ് പറഞ്ഞു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇങ്ങനെ പറഞ്ഞത്.
ഷെരീഫും ബേനസറും കുറ്റക്കാരാണ്. പത്ത് വര്‍ഷത്തെ ധാരണ പ്രകാരം ഷെരീഫ് പാകിസ്ഥാന് പുറത്ത് കഴിയുകയാണ്. സൗദി അറേബ്യയില്‍ നിന്ന് ഷെരീഫ് പാകിസ്ഥാനിലെത്തുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരനെ തിരിച്ചയച്ചതു പോലെ തിരിച്ചയക്കും. ബേനസീര്‍ പാകിസ്ഥാനിലെത്തിയാല്‍ ഇവിടെ അവര്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇരുവരെയും താന്‍ ഭയപ്പെടുന്നില്ലെന്നും മുഷറഫ് പറഞ്ഞു.












Click it and Unblock the Notifications