കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് കോടതിയുടെ അനുമതി

  • By Staff
Google Oneindia Malayalam News

കേന്ദ്രപാറ(ഒറീസ): ഒറീസയിലെ കേരദഗ്രഗ്രാമത്തിലെ ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ദളിതര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒറീസ ഹൈക്കോടതി നീക്കി.

ഒറീസയിലെ കേന്ദ്രപാറ ജില്ലയിലെ കേരദഗ്ര ഗ്രാമത്തിലെ ദളിത വിഭാഗക്കാരാണ് രണ്ടുവര്‍ഷമായി സവര്‍ണ്ണവിഭാഗക്കാരുമായുള്ള നിയമയുദ്ധത്തിലൂടെ ഇവിടെയുള്ള ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനുമുള്ള നിയമാനുമതി നേടിയെടുത്തുത്.

ജാതിഭേദമെന്യേ എല്ലാ ഹിന്ദുക്കള്‍ക്കും ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കോടതിവിധി ചൊവ്വാഴ്ചയാണുണ്ടായത്. വിധിനടപ്പാക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാനപ്രശ്നമുണ്ടായാല്‍ 144 വകുപ്പ് പ്രകാരം നടപടികളെടുക്കാന്‍ കോടതി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

ഏതാണ്ട് 250 വര്‍ഷം മുമ്പാണ് ഇവിടത്തെ ഒരു പ്രാദേശിക ഭരണാധികാരി ക്ഷേത്രം പണികഴിപ്പിച്ചത്. അന്ന് മുതല്‍ ഇവിടെ ദര്‍ശനം നടത്തുന്നതില്‍ നിന്ന് താഴ്ന്ന വിഭാഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കോടതി വിധിപ്രകാരം ഡിസംബര്‍ 10ന് ക്ഷേത്രപ്രവേശം നടത്താനാണ് ഇവിടത്തെ ദളിത് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

കോടതിവിധി പ്രദേശത്തെ സവര്‍ണ വിഭാഗത്തെ സംബന്ധിച്ച് ഒരു തിരിച്ചടിയാണ്. ഇതുസംബന്ധിച്ച അവസാന തീരുമാനം ജനറല്‍ ബോഡി യോഗത്തിന്ശേഷമേ കൈക്കൊള്ളുകയുള്ളുവെന്നാണ് അവരുടെ നിലപാട്. കോടതി ഉത്തരവ് ക്ഷേത്രപ്രവേശനത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും 24 ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുക്കുന്ന യോഗത്തിന്റെ കാഴ്ചപ്പാടനുസരിച്ചായിരിക്കും തീരുമാനം- അവര്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച കോടതി ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത് കിട്ടിക്കഴിഞ്ഞാല്‍ സൂക്ഷ്മപരിശോധന നടത്തി ആവശ്യമായ നടപിടികള്‍ കൈക്കൊള്ളുമെന്നും ജില്ലാകളക്ടര്‍ കൃഷ്ണനാഥ് സാഹു അറിയിച്ചു.

ഹൈക്കോടതി ഇതിന് മുമ്പ് പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം ഈ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജാരിയും ക്ഷേത്ര ജോലിക്കാരും ഒഴികെ ആര്‍ക്കും പ്രവേശനം നല്‍കുന്നില്ല. ക്ഷേത്രത്തിലും പരിസരത്തും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X