ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ വിജയിച്ചു
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വിജയിച്ചു. ജനതാദള്‍ എസിലെ ശിവ ബാസപ്പയെ 257 വോട്ടിനാണ് സിദ്ധരാമയ്യ തോല്പിച്ചത്.
ആന്ധ്രയിലെ കരിംനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തെലുങ്കാന രാഷ്ട്ര സമിതി പ്രസിഡന്റ് കെ.ചന്ദ്രശേഖരറാവു വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രണ്ടു ലക്ഷത്തിലേറെ വോട്ടിനാണ് അദ്ദേഹം തോല്പിച്ചത്.
തെലുങ്കാന പ്രശ്നത്തില്‍ ചന്ദ്രശേഖരറാവു കേന്ദ്രമന്ത്രി സ്ഥാനവും എംപി സ്ഥാനവും രാജിവച്ചതിനെ തുടര്‍ന്നാണ് കരിംനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.












Click it and Unblock the Notifications