എന്‍സിപി സഹായിച്ചു: പിണറായി
തിരുവനന്തപുരം: തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി എന്‍സിപി അടക്കമുള്ള കക്ഷികള്‍ സഹായിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയും വിജയത്തിലെത്താന്‍ സഹായിച്ചു. എല്‍ഡിഎഫിനെതിരായ കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം- പിണറായി അഭിപ്രായപ്പെട്ടു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വേച്ഛാധിപത്യ പരമായി പ്രവര്‍ത്തിച്ചതായി അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications