എന്‍സിപി സാന്നിദ്ധ്യം വോട്ടുകുറച്ചു: വി.എസ്
തിരുവനന്തപുരം: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസിന് ഭൂരിപക്ഷം കുറയാന്‍ കാരണമായത് എന്‍സിപിയുടെ സാന്നിദ്ധ്യമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.
എന്‍സിപിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗിന്റെ അഴിമതിയ്ക്കെതിരെയുള്ള വിധിയെഴുത്താണ് തിരഞ്ഞെടുപ്പ് ഫലം-വി.എസ് പറഞ്ഞു.
ഇതിനിടെ തിരുവമ്പാടിയില്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാകാന്‍ കാരണം കെ.കരുണാകരന്റെ സാന്നിദ്ധ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവും ആരോപിച്ചു.
ന്യൂനപക്ഷങ്ങള്‍ എതിരായതും വോട്ടുകുറയാന്‍ കാരണമായെന്ന് അദ്ദേഹം വിലയിരുത്തി.












Click it and Unblock the Notifications