എന്‍സിപിയുടെ പങ്ക്: മുന്നണിയില്‍ ഭിന്നസ്വരം
തിരുവനന്തപുരം: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സീറ്റ് നിലനിര്‍ത്താനായതില്‍ കെ.കരുണാകരനും എന്‍സിപിക്കുമുള്ള പങ്കിനെ കുറിച്ച് എല്‍ഡിഎഫ് നേതാക്കള്‍ക്ക് വിഭിന്ന സ്വരം.
ഈ വ്യത്യസ്ത സ്വരം എന്‍സിപിയെ ഇടതുമുന്നണിയില്‍ തുടരാന്‍ അനുവദിക്കണോയെന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്യുമ്പോഴും നിലനില്‍ക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. തീരുമാനം എളുപ്പമാവില്ലെന്നും ഇക്കാര്യത്തിലുള്ള ഭിന്നത മുന്നണിയിലും സിപിഎമ്മിലും കൂടുതല്‍ രൂക്ഷമാവുമെന്നാണ് നേതാക്കളുടെ പ്രസ്തവനകള്‍ സൂചിപ്പിക്കുന്നത്.
തിരഞ്ഞടുപ്പ് ഫലത്തോട് മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും പ്രതികരിച്ചത് രണ്ടു തരത്തിലാണ്. എന്‍സിപിയുടെ സാന്നിദ്ധ്യമാണ് ഭൂരിപക്ഷം കുറച്ചത് എന്നാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറയുമ്പോള്‍ എന്‍സിപി സഹായിച്ചുവെന്നാണ് പിണറായിയുടെ പ്രതിരരണം.
എന്‍സിപിയുടെയും കെ.കരുണാകരന്റെയും പിന്തുണയുണ്ടായിരുന്നില്ലെങ്കില്‍ കൂടുതല്‍ വോട്ട് കിട്ടുമായിരുന്നുവെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്. അതേ സമയം എന്‍സിപിയുടെ കരുണാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെയും പ്രചാരണം എല്‍ഡിഎഫിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് പിണറായി വിജയന്റെ കണ്ടെത്തല്‍. വെളിയത്തിന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് രാഷ്ട്രീമായ പ്രസ്താവനയാണ്, ഞാന്‍ പറയുന്നത് തിരുവമ്പാടിയില്‍ കണ്ട വസ്തുതയാണ് എന്നായിരുന്നു പിണറായിയുടെ പ്രതികരണം. എന്‍സിപിയുടെ കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്യുമ്പോള്‍ ഈ രാഷ്ട്രീയപ്രസ്താവനയും വസ്തുതയും തമ്മിലുള്ള വൈരുദ്ധ്യം കൂടുതല്‍ രൂക്ഷമാവും.
വെളിയവും സിപിഎം സെക്രട്ടറിയേറ്റും പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയ സാഹചര്യത്തില്‍ ഇടതുമുന്നണിയിലെ ഭിന്നത തീവ്രമാവുന്ന നാളുകളായിരിക്കും ഇനി. ഒപ്പം ഈ പ്രശ്നത്തില്‍ വി.എസ് പക്ഷവും പിണറായി പക്ഷവും തമ്മിലുള്ള ഭിന്നത സിപിഎമ്മിലും വാദപ്രതിവാദങ്ങള്‍ക്ക് കാരണമാവും.












Click it and Unblock the Notifications