കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ലീഡ്

  • By Staff
Google Oneindia Malayalam News

തിരുവമ്പാടി: മണ്ഡലത്തില്‍ ആകെയുള്ള ഒന്‍പത് പഞ്ചായത്തുകളില്‍ ആറിടത്ത് ഭൂരിപക്ഷം നേടിക്കൊണ്ടാണ് തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസ് വിജയം നേടിയത്.

മൂന്നിടത്ത് മാത്രമേ യുഡിഎഫിന് മുന്നിട്ടുനില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളു. തിരുവമ്പാടി പഞ്ചായത്തിലാണ് ഇടതുമുന്നണിയ്ക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. 1105വോട്ടിനാണ് പാര്‍ട്ടി ഇവിടെ ലീഡ് ചെയ്തത്.

ഓമശ്ശേരി പഞ്ചായത്തില്‍ 640 ഉം കട്ടിപ്പാറയില്‍ 448ഉം വോട്ടുകള്‍ എല്‍ഡിഎഫ് കൂടുതല്‍ നേടി. കൊടിയത്തൂരില്‍ 270 വോട്ടിനും കാരശ്ശേരിയില്‍ 127 വോട്ടിനും കൂടരഞ്ഞിരിയില്‍ മൂന്ന് വോട്ടിനുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നിട്ടുനിന്നത്.

താമരശ്ശേരി പഞ്ചായത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ഏറ്റവും ഭൂരിപക്ഷം വോട്ട് ലഭിച്ചത്. ഇവിടെ 1705 വോട്ടുകളാണ് യുഡിഎഫിന്റെ ലീഡ്. കോടഞ്ചേരിയില്‍ 1043ഉം പുതുപ്പാടിയില്‍ 933ഉം വോട്ടുകളും യുഡിഎഫ് അധികം നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X