തിരുവമ്പാടിയില്‍ എല്‍ഡിഎഫിന് 47.35ശതമാനം വോട്ട് ലഭിച്ചു
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 47.35 ശതമാനം വോട്ട് ലഭിച്ചു. യുഡിഎഫ് , ബിജെപി എന്നീ കക്ഷികള്‍ യഥാക്രമം 47.17ശതമാനവും 3.51ശതമാനവും വോട്ടുകള്‍ നേടി.
അന്തരിച്ച മത്തായി ചാക്കോ സ്ഥാനാര്‍ത്ഥിയായ 2006ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 49.97 ശതമാനം വോട്ടു നേടിയിരുന്നു. യുഡിഎഫിന് അന്ന് 45.21ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപിയുടെ അന്നത്തെ നേട്ടം 3.58ശതമാനം വോട്ടുകളായിരുന്നു.
ഇതിന് മുമ്പ് 2001ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ച തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 52.82ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്. അന്ന് എല്‍ഡിഎഫിന് 39.18 ശതമാനം വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളു.












Click it and Unblock the Notifications