Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാല മാര്‍ക്കറ്റില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വില നിയന്ത്രണ സെല്ലുകള്‍ രൂപീകരിയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ അറിയിച്ചു.

അവശ്യസാധനങ്ങള്‍ക്ക് അനധികൃതമായി വിലയീടാക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിവില്‍ സപ്ലൈസ് വകുപ്പിലെയും ലീഗല്‍ മെട്രോളജി വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെയും അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടിന്റെയും ഒപ്പമാണ് മന്ത്രി മാര്‍ക്കറ്റിലെത്തിയത്. മിക്ക കച്ചവടക്കാരും വ്യക്തമായ വിവവിവരപ്പടികകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നതും പലരും ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കുന്നില്ലെന്ന കാര്യവും സംഘം കണ്ടെത്തിയിട്ടുണ്ട്. അതുകൂടാതെ ഒരേ സാധനങ്ങള്‍ക്ക് വിവിധ വ്യാപാരികള്‍ വ്യത്യസ്ത വില ഈടാക്കുന്നതായും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കളോട് ക്രമവിരുദ്ധമായി വിലയീടാക്കുകയും ഉത്തരവാദിത്തമില്ലായ്മ കാണിയ്ക്കുകയുംചെയ്യുന്നതിനെതിരെ വ്യാപാരികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

ഇത്തരത്തില്‍ മുന്നറിയിപ്പില്ലാത്ത അന്വേഷണങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും. കഴിഞ്ഞ മൂന്ന് മാസമായി സപ്ലൈക്കേടയുടെ എല്ലാ വില്‍പ്പനകേന്ദ്രങ്ങളിലും ഒരേ വിലനിലവാരമാണ് നിലനില്‍ത്തുന്നത്. ചില സാധനങ്ങള്‍ക്ക് വിലകുറയ്ക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്-പരിശോധനയ്ക്ക് ശേഷം മന്ത്രി അറിയിച്ചു.

അവശ്യവസ്തുക്കളുടെ വിലനിലവാരം ഉയരാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്ന് മന്ത്രി വ്യാപാരികളോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+