അപരന്‍മാര്‍ രണ്ടായിരത്തിലേറെ വോട്ട് നേടി
കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസ് 246 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ അപരന്‍മാര്‍ നേടിയ വോട്ട് നിര്‍ണായകമായി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം.ഉമ്മറുടെ അപരന്‍മാരായി രണ്ടു പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നത്- ഉമ്മര്‍ മാസ്റര്‍, വി.പി.ഉമ്മര്‍. രണ്ട് പേരും കൂടി നേടിയത് 1768 വോട്ടാണ്. ഉമ്മര്‍ മാസ്റര്‍ക്ക് 1522 വോട്ടും വി.പി.ഉമ്മര്‍ക്ക് 246 വോട്ടും ലഭിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസിന്റെ അപരനായി ഒരു സ്ഥാനാര്‍ത്ഥിയും മത്സരരംഗത്തുണ്ടായിരുന്നു. സമാനമായ പേരില്‍ മത്സരിച്ച ഇയാള്‍ക്ക് 917 വോട്ടാണ് ലഭിച്ചത്.
4758 വോട്ട് ലഭിച്ച ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 358 വോട്ട് കൂടുതല്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് ബിജെപിക്കു ലഭിച്ച അധികവോട്ട്.












Click it and Unblock the Notifications