എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ പട്ടിക തയ്യാറായി
കോഴിക്കോട്: എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ പട്ടിക തയ്യാറായി. ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഉണ്ടായേക്കും.
ബുധനാഴ്ച കോഴിക്കോട്ട് ചേര്‍ന്ന മൂന്നംഗ ഉന്നതതലയോഗമാണ് ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 17 ജനറല്‍ സെക്രട്ടറിമാരില്‍ പത്തുപേരും ഡിഐസിയില്‍ നിന്നുള്ളവരാണ്.
കോടോത്ത് ഗോവിന്ദന്‍ നായരും കെ. ടി കുഞ്ഞുമുഹമ്മദും വൈസ് പ്രസിഡന്റുമാരാകും. ട്രഷററായി തീരുമാനിച്ചിരിക്കുന്നത് മാണി സി കാപ്പനെയാണ്. ഡിഐസി യൂത്ത് പ്രസിഡന്റായിരുന്ന ഇബ്രാഹിംകുട്ടി കല്ലാര്‍ എന്‍സിപി യുവജനവിഭാഗം പ്രസിഡന്റ് ആകും.
ഒന്‍പത് ജില്ലാ പ്രസിഡന്റ് സ്ഥാനം പഴയ ഡിഐസിയ്ക്കും അഞ്ചു ജില്ലകള്‍ പഴയ എന്‍സിപിയ്ക്കും നല്‍കാനാണ് തീരുമാനം. ജില്ലാ പ്രസിഡന്റ്മാരെ വ്യാഴാഴ്ചയാണ് നിശ്ചയിക്കുക. അതിനാല്‍ ജനറല്‍സെക്രട്ടറിമാരില്‍ ചെറിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി. പി പീതാംബരന്‍ ഭാരവാഹികളുടെ പട്ടികയുമായി വ്യാഴാഴ്ച ദില്ലിയ്ക്ക് പോകും. അതല്ലെങ്കില്‍ അഖിലേന്ത്യാ പ്രസിഡന്റ് ശരദ് പവ്വാറിന്റെ അംഗീകാരം വാങ്ങി തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തും. ദില്ലിയില്‍ അതിശൈത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ഒരു പക്ഷേ യാത്ര റദ്ദാക്കാനിടയുണ്ട്.












Click it and Unblock the Notifications