തിരുവമ്പാടി: എല്‍ഡിഎഫ് 246 വോട്ടിന് വിജയിച്ചു

കോഴിക്കോട്: തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം.തോമസ് 246 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജോര്‍ജ് എം.തോമസിന് 64122 വോട്ട് കിട്ടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം.ഉമ്മര്‍ക്ക് 63866 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഗിരീഷ് തേവള്ളിക്ക് 4752 വോട്ട് ലഭിച്ചു.

യുഡിഎഫ് 483 വോട്ടിന് മുന്നില്‍
10.03 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ 89 ശതമാനം വോട്ടെണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം.ഉമ്മര്‍ 483 വോട്ടിന് ലീഡ് ചെയ്യുന്നു. യുഡിഎഫ് 426 വോട്ടിന് മുന്നില്‍
9.58 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ 85 ശതമാനം വോട്ടെണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം.ഉമ്മര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസിനേക്കാള്‍ 426 വോട്ടിന് ലീഡ് ചെയ്യുന്നു. യുഡിഎഫ്-55250, യുഡിഎഫ്-54824 എന്നിങ്ങനെയാണ് വോട്ടിംഗ് നില.

യുഡിഎഫ് 681 വോട്ടിന് മുന്നില്‍
9.56 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം.ഉമ്മര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസിനേക്കാള്‍ 681 വോട്ടിന് ലീഡ് ചെയ്യുന്നു.

യുഡിഎഫ് 100 വോട്ടിന് മുന്നില്‍
9.53 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ ഇതുവരെ ലീഡ് ചെയ്യുകയായിരുന്നു എല്‍ഡിഎഫിനെ പിന്നിലാക്കി യുഡിഎഫ് മുന്നിലെത്തി. 100 വോട്ടിന്റെ ലീഡാണ് യുഡിഎഫിനുള്ളത്.

എല്‍ഡിഎഫിന്റെ 633 ആയി കുറഞ്ഞു
9.48 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ 75 ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫിന്റെ ലീഡ് 633 ആയി കുറഞ്ഞു.

എല്‍ഡിഎഫിന്റെ ലീഡ് 1011 വോട്ട്
9.41 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ 70 ശതമാനത്തിലേറെ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫിന്റെ ലീഡ് 1011.

എല്‍ഡിഎഫിന്റെ ലീഡ് ആയിരത്തില്‍ താഴെ
9.38 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ 60 ശതമാനത്തിലേറെ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫിന്റെ ലീഡ് ആയിരത്തില്‍ താഴെയായി.

എല്‍ഡിഎഫിന് 1096 വോട്ടിന്റെ ലീഡ്
9.33 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസിന്റെ ലീഡ് 1096 ആയി കുറഞ്ഞു. എല്‍ഡിഎഫ്-36043, യുഡിഎഫ്-34947 എന്നിങ്ങനെയാണ് ഒടുവിലത്തെ വോട്ടിഗ് നില.

എല്‍ഡിഎഫ് 1578 വോട്ടിന് മുന്നില്‍
9.28 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസ് 1578 വോട്ടിന് ലീഡ് ചെയ്യുന്നു.

എല്‍ഡിഎഫ്-34844, യുഡിഎഫ്-33266 എന്നിങ്ങനെയാണ് ഒടുവിലത്തെ വോട്ടിഗ് നില.

എല്‍ഡിഎഫിന്റെ ലീഡ് 2832 ആയി
9.11 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ 35 ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസിന്റെ ലീഡ് 2832 ആയി.

എല്‍ഡിഎഫിന്റെ ലീഡ് 2573 ആയി
9.11 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടെണ്ണല്‍ തുടരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസ് ലീഡ് പടിപടിയായി വര്‍ദ്ധിപ്പിക്കുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 2573ന്റെ ലീഡാണ് ജോര്‍ജിനുള്ളത്.

എല്‍ഡിഎഫ് 2246 വോട്ടിന് മുന്നില്‍
9.08 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസ് 2246 വോട്ടിന് മുന്നില്‍. ഇതുവരെ 30 ശതമാനം വോട്ടാണ് എണ്ണിയത്.

തിരുവമ്പാടി: എല്‍ഡിഎഫ് ലീഡ് തുടരുന്നു
9.00 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസ് ലീഡ് വര്‍ദ്ധിപ്പിച്ചു. 1977 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫിനുള്ളത്.

എല്‍ഡിഎഫ്- 18020, യുഡിഎഫ്-16543 ബിജെപി-850 എന്നിങ്ങനെയാണ് ഒടുവിലത്തെ വോട്ടിംഗ് നില.

എല്‍ഡിഎഫിന് 1477 വോട്ടിന്റെ ലീഡ്
8.50 എഎം

കോഴിക്കോട്: തിരുവമ്പാടിയില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസ് 1477 വോട്ടിന് ലീഡ് ചെയ്യുന്നു.

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം.ഉമ്മറാണ് ലീഡ് ചെയ്തതെങ്കിലും പിന്നീട് ജോര്‍ജ് എം.തോമസ് മുന്നിലെത്തുകയായിരുന്നു.

തിരുവമ്പാടി: എല്‍ഡിഎഫ് മുന്നില്‍
8.30 എഎം

തിരുവമ്പാടി: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 12 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസ് 1092 വോട്ടിന് മുന്നിലാണ്.

നേരത്തെ മാധ്യമപ്രവര്‍ത്തകരെ കൗണ്ടിംഗ് സെന്ററില്‍ കയറ്റിവിടാത്തത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+