നാടകീയത നിറഞ്ഞുനിന്ന ഉശിരന്‍ പോരാട്ടം
കോഴിക്കോട്: ലീഡിംഗ് നില മാറിമാറി വന്ന ഉശിരന്‍ പോരാട്ടമാണ് തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയപ്പോള്‍ ദൃശ്യമായത്. യുഡിഎഫ് വിജയത്തോട് അടുക്കുന്നുവെന്ന് തോന്നിച്ച വോട്ടെണ്ണലിന്റെ അന്തിമഘട്ടത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം.തോമസ് ലീഡ് തിരിച്ചുപിടിക്കുകയും ലീഡ് നിലനിര്‍ത്തി വിജയിക്കുകയും ചെയ്തത്.
എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്നു. ആദ്യം യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം.ഉമ്മര്‍ ലീഡ് നേടിയെങ്കിലും പിന്നീട് ഏറെ നേരം ജോര്‍ജ് എം.തോമസാണ് ലീഡ് നിലനിര്‍ത്തിയത്. 80 ശതമാനത്തോളം വോട്ട് എണ്ണിയപ്പോള്‍ ലീഡ് യുഡിഎഫിനായി.
98 ശതമാനം വോട്ടെണ്ണുന്നതു വരെ വി.എം.ഉമ്മര്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും മണ്ഡലം നഷ്ടപ്പെടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ജോര്‍ജ് എം.തോമസ് ലീഡ് തിരിച്ചുപിടിച്ചത്. നൂറിലേറെ വോട്ടുകള്‍ക്ക് ഉമ്മറിനെ മറികടന്ന് മുന്നിലെത്തിയ ജോര്‍ജ് ഒടുവില്‍ ലീഡ് 246 ആയി ഉയര്‍ത്തി.
തിരുവമ്പാടി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് (84.11 ശതമാനം) രേഖപ്പെടുത്തിയ ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ പതിനായിരത്തിലേറെ വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്തായി ചാക്കോ 5479 വോട്ടിനാണ് ഇവിടെ വിജയിച്ചത്.












Click it and Unblock the Notifications