എന്‍സിപി വിശ്വസ്തത തെളിയിച്ചു: മുരളീധരന്‍
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ നിര്‍ണ്ണായക സാന്നിദ്ധ്യമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കാരണമായതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍ അവകാശപ്പെട്ടു.
ഇതോടെ എല്‍ഡിഎഫിനോടുള്ള പാര്‍ട്ടിയുടെ വിശ്വസ്തത തെളിഞ്ഞിരിയ്ക്കുകയാണ്. എന്‍സിപിയെ ഇടതുമുന്നണിയില്‍ നിലനിര്‍ത്തുന്നത് എത്രത്തോളം ഫലപ്രദമാണെന്നതിന്റെ തെളിവാണീ വിജയം.
എല്‍ഡിഎഫില്‍ തുടരാന്‍ എന്‍സിപിയെ അനുവദിയ്ക്കുകയാണെങ്കില്‍ താന്‍ എത്രത്തോളം നല്ല നേതാവായിരിക്കുമെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. ഈ വിജയത്തോടെ അത് സാധിച്ചിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ കരുണാകരനും മുരളീധരനും ഉള്‍പ്പെടുന്ന എന്‍സിപിയുമായി പൊതുവേദികള്‍ പങ്കിടില്ലെന്നായിരുന്നു ഇടതുമുന്നണിനേതൃത്വം പ്രഖ്യാപിച്ചിരുന്നത്. അതിനെത്തുടര്‍ന്ന് എന്‍സിപി സ്വന്തം നിലയില്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications