എല്‍ഡിഎഫിന്റെ വിജയം സാങ്കേതികം: രമേശ്
തിരുവനന്തപുരം: തിരുവമ്പാടിയില്‍ എല്‍ഡിഎഫ് നേടിയത് സാങ്കേതികമായ വിജയം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവമ്പാടിയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞത് ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണ് അവിടെയുണ്ടായതെന്നാണ് തെളിയിക്കുന്നത്. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറയില്‍ വിള്ളലുണ്ടായെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
മന്ത്രിമാര്‍ മണ്ഡലത്തില്‍ സ്വാധീനം ചെലുത്തിയിട്ടും വളരെ ചെറിയ ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു നേടാനായത്. ആറു മാസം മുമ്പ് എല്‍ഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന മതനന്യൂനപക്ഷങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് അകലുകയാണെന്നും അവര്‍ യുഡിഎഫിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നും ഫലം വ്യക്തമാക്കുന്നതായി ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications