Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റില്‍ മുരശൊലിമാരന്റെ പ്രതിമ അനാവരണം ചെയ്തു

ദില്ലി: ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായിരന്ന മുരശൊലിമാരന്റെ പ്രതിമ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അനാവരണം ചെയ്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി,തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി, മുരശൊലി മാരന്റെ മകനും കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്‍, ഭൈറോണ്‍ സിംഗ് ശെഖാവത്ത്, ലോക് സഭാസ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, ബിജെപി നേതാവ് എല്‍കെ അദ്വാനി , മറ്റുകേന്ദ്രമന്ത്രിമാര്‍, കരുണാനിധിയുട പത്നി ദയാലു അമ്മാള്‍, മാരന്റെ വിധവ മല്ലിക അവരുടെ മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വ്യാഴാഴച എഐഎഡിഎംകെ സ്ഥാപകന്‍ എം.ജി രാമചന്ദ്രന്റെ(എംജിആര്‍) പ്രതിമ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പാര്‍ലമെന്റില്‍ അനാവരണം ചെയ്തിരുന്നു. എഐഎഡിഎംകെ നേതാക്കളായ ജയലളിത, വൈക്കോ, എഐഎഡിഎംകെ എം. പിമാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങ് പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെയും അസാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി ഇരുവരെയും ജയലളിത ക്ഷണിച്ചിരുന്നുവെങ്കിലും ഇവര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+