ഐജി ടോമിന്‍ തച്ചങ്കരിയ്ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വ്യാജ സിഡി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഐജി ടോമിന്‍ തച്ചങ്കരിയ്ക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ഉത്തരവിട്ടു.
ഇതിനിടയില്‍ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കൊച്ചി തമ്മനത്ത് തച്ചങ്കരിയുടെ ഭാര്യയുടെ ഇടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിയാന്‍ സ്റുഡിയോയില്‍ പൊലീസ് വീണ്ടും റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റുഡിയോയില്‍ റെയ്ഡ് നടത്തുന്നത്.
റിയാന്‍ സ്റുഡിയോയില്‍ റെയ്ഡ് നടത്താന്‍ ശ്രമിച്ചതിന് ആന്റി പൈറസി വിഭാഗം തലവന്‍ ഋഷിരാജ് സിംഗിനെ സ്ഥാനഭ്രഷ്ടനാക്കിയ ഡിജിപിയുടെ നടപടിയെത്തുടര്‍ന്നാണ് സംഭവത്തിന് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.
സിംഗിനെ സ്ഥാനഭ്രഷ്ടനാക്കിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തെ വഴുതക്കാടുള്ള ഒരു സ്റുഡിയോയില്‍ നിന്ന് ഈയിടെ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഒട്ടേറെ വ്യാജ സിഡികള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച കൊച്ചിയില്‍ റെയ്ഡ് നടത്താന്‍ ശ്രിമിച്ചത്.












Click it and Unblock the Notifications