ഐജി ഋഷിരാജ് സിംഗ് വീണ്ടും ആന്റി പൈറസി വിഭാഗം തലവന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കിയ ഐജി ഋഷിരാജ് സിംഗിനെ സംസ്ഥാന പൊലീസിലെ ആന്റി പൈറസി വിഭാഗം തലവനായി തിരികെ നിയമിച്ചു.
സിംഗിനെ തല്‍സ്ഥാനത്തുനിന്നും നീക്കിയ നടപടിയില്‍ വിശദീകരണം നല്‍കാന്‍ ക്ലിഫ് ഹൗസിലെത്തിയ ഡിജിപി രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രി കടുത്തഭാഷയില്‍ ശാസിച്ചു.
വ്യാജ സിഡികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച സിംഗിനെ തടഞ്ഞതുവഴി സര്‍ക്കാര്‍ കള്ളന്മാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന അപഖ്യാതിയാണ് ഡിജിപി വരുത്തിവെച്ചിരിക്കുന്നതെന്നും ഈ നടപടി ശരിയായില്ലെന്നും വി.എസ് കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഡിജിപി നല്‍കിയ വിശദീകരണം മുഖ്യമന്ത്രിതള്ളിക്കളയുകയും ചെയ്തു.
ഐജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്റുഡിയോയില്‍ വ്യാജസിഡി നിര്‍മ്മാണം നടക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് റെയ്ഡ് നടത്താന്‍ ശ്രമിച്ചതിനാണ് ഋഷിരാജ് സിംഗിനെ വ്യാഴാഴ്ച ഡിജിപി സ്ഥാനഭ്രഷ്ടനാക്കിയത്.












Click it and Unblock the Notifications