Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസര്‍ക്കാര്‍ പുതിയ സ്വാശ്രയ നിയമം പാസാക്കണം: എസ്എഫ്ഐ

കൊച്ചി: കേരളസര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമത്തെ മാതൃകയാക്കി കേന്ദ്രം പുതിയ സ്വാശ്രയ നിയമം പാസാക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ രാഗേഷ് ആവശ്യപ്പെട്ടു.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള സമഗ്ര പഠനത്തിനായി ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി പുതിയ വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ രംഗം സ്വകാര്യ മേഖലയ്ക്ക് അടിയറ വയ്ക്കുന്ന അംബാനി, ബിര്‍ള കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക, ആഗോളവത്ക്കരണത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്ക്കരിക്കുക തുടങ്ങി റിപ്പോര്‍ട്ടിലുള്ള നിര്‍ദ്ദേശങ്ങള്‍ രഹസ്യമായി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്- രാഗേഷ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+