നെന്മാറയില്‍ ഒരു ലോഡ് അനധികൃത സ്പിരിറ്റ് പൊലീസ് പിടികൂടി
പാലക്കാട്: തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു ലോഡ് സ്പിരിറ്റ് പാലക്കാട് ജില്ലയിലെ നെന്മാറയ്ക്കടുത്തുള്ള കരുങ്കുളത്തുവെച്ച് ലോക്കല്‍ പോലീസ് പിടകൂടി.
ഓട്ടോമൊബൈല്‍ സ്പേര്‍പാട്സുകളെന്ന വ്യാജേന ചേക്കപോസ്റ് കടത്തുന്നതിനിടയിലാണ് ലോറി പിടികൂടിയത്. നെന്മാറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.
36ലിറ്റര്‍ കൊള്ളുന്ന 360 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരിന്നത്. ഇതിന് കാല്‍ക്കോടിരൂപയോളം വിലവരും. പുറമേ മരപ്പെട്ടികള്‍ അടുക്കിവെച്ച് അകത്ത് പ്ലൈവുഡ് കൊണ്ട് അറകളുണ്ടാക്കിയാണ് സ്പിരിറ്റ് നിറച്ച കന്നാസുകള്‍ ഒളിപ്പിച്ചിരുന്നത്.












Click it and Unblock the Notifications