വേളികായലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം: വേളി കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കരിക്കകം സര്‍ക്കാര്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളായ പുന്നയ്ക്കാ തോപ്പ് എറുമലയില്‍ നിധിയ നിവാസില്‍ ദീപു(14), എറുമല ലക്ഷം വീട് കോളനിയില്‍ ലിഹാസ്(12)എന്നിവരാണ് മുങ്ങിമരിച്ചത്.
സ്കൂളില്‍ പോകാനിറങ്ങിയ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച രാവിലെതന്നെ സംഘമായി വേളിയിലേയ്ക്ക് തിരിയ്ക്കുകയായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ ഇവരെ ലൈഫ് ഗാര്‍ഡുകള്‍ തടഞ്ഞു. തുടര്‍ന്ന് അവിടെനിന്നും കായലിനെയും കടലിനെയും വേര്‍തിരിക്കുന്ന പൊഴിക്കരയില്‍ കായലിന്റെ ഭാഗത്തേയ്ക്കുവരുകയും കുളിക്കാനിറങ്ങുകയുമായിരുന്നു.
വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് വെള്ളത്തിലേയ്ക്കിറങ്ങിയ ഉടന്‍തന്നെ ദീപുവും, ലിഹാസും ആഴത്തിലേയ്ക്ക് മുങ്ങിപ്പോവുകയായിരുന്നു. മറ്റുകുട്ടികള്‍ തീരത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡിനെ അപകടം അറിയിച്ചു. ലൈഫ് ഗാര്‍ഡും ടൂറിസം പൊലീസും മറ്റു ജീവനക്കാരും ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചനിലയിലാണ് ഇരുവരെയും കണ്ടെടുത്തത്.
ടൈറ്റാനിയത്തില്‍ കരാര്‍ തൊഴിലാളിയായ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ് ഒന്‍പതാം ക്ലാസുകാരനായ ദീപു. വിദേശത്ത് ജോലിചെയ്യുന്ന ലത്തീഫിന്റെയും സുബൈറത്തിന്റെയും മകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ലിഹാസ്.












Click it and Unblock the Notifications