എഡിബി വായ്പ: സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചു
ദില്ലി: സുസ്ഥിര നഗര വികരസനത്തിനായി അഞ്ച് കോര്‍പ്പറേഷനുകള്‍ക്ക് 1850കോടിയുടെ വായ്പ അനുവദിക്കുന്നതിനായി കേരള സര്‍ക്കാര്‍ എഡിബിയുമായി കരാര്‍ ഒപ്പുവെച്ചു.
കരാര്‍ പ്രകാരം ഇനിമുതല്‍ കോര്‍പ്പറേഷനുകളില്‍ ഏതൊരു സേവനത്തിനും നഗരവാസികള്‍ പണം നല്‍കേണ്ടിവരും.
ഇത്തരത്തില്‍ കോര്‍പ്പറേഷനുകള്‍ക്ക് വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് സര്‍ക്കാറിന്റെ ശ്രമങ്ങളെ ഇടതുപാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ അധികാരത്തിലിരിയ്ക്കെ കരാറിലൊപ്പുവെച്ച ഇടതുസര്‍ക്കാര്‍ നടപടി വിവാദമായിട്ടുണ്ട്.
മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന അതേവ്യവസ്ഥകള്‍ അനുസരിച്ചുതന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാറും വായ്പയ്ക്കായി കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നാണ് അറിവ്. ഇതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറുമായി തങ്ങള്‍ ചര്‍ച്ചനടത്തിയിട്ടുണ്ടെന്ന് എഡിബി ഇന്ത്യാ കണ്‍ട്രി ഡയറക്ടര്‍ തകോഷി കോണ്‍ട വ്യക്തമാക്കി.
കേരളത്തിന് വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ ഇന്ദര്‍ജിത് സിംഗാണ് കരാറില്‍ ഒപ്പുവെച്ചത്. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിയ്ക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ എഡിബിയുമായി 4500കോടിയുടെ കാരാറില്‍ ഒപ്പുവെച്ചിരുന്നു.












Click it and Unblock the Notifications