Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കേന്ദ്ര സര്‍വ്വകലാശാല വേണം: വി.എസ്

ദില്ലി: ഉന്നത വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയ്ക്കായി ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ മാതൃകയില്‍ കേരളത്തില്‍ കേന്ദ്രസര്‍വ്വകലാശാല സ്ഥാപിയ്ക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍ സിഗിനോട് ആവശ്യപ്പെട്ടു.

കേരളത്തിന് അനുവദിച്ചിട്ടുള്ള ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് സയന്‍സ് (ഐസര്‍), പാലക്കാട് അനുവദിച്ചിട്ടുള്ള ചെന്നൈ ഐഐടി ശാഖ എന്നിവ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും വി.എസ് അര്‍ജുന്‍ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പതിനൊന്നാം പദ്ധതിയിലുള്‍പ്പെടുത്തി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര പരിഗണനയിലാണ്. ഇതിലുള്‍പ്പെടുത്തി കേരളത്തില്‍ കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള ആവശ്യമാണ് വി.എസ് മുന്നോട്ടുവെച്ചത്. ഇത്തരം ഒരു സര്‍വ്വകലാശാല സ്ഥാപിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായാണ് അച്യുതാനന്ദന്‍ ദില്ലിയിലെത്തിയത്. ഐസറിന് 200ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിക്കുമെന്നും അടുത്ത അധ്യയന വര്‍ഷത്തില്‍ തന്നെ അതിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+