Get Updates
Get notified of breaking news, exclusive insights, and must-see stories!

എ.സി. മൊയ്തീന്‍ എംഎല്‍എയ്ക്ക് തടവുശിക്ഷ

വടക്കാഞ്ചേരി: താലൂക്ക് ഓഫീസ് ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എ.സി.മൊയ്തീന്‍ എഎല്‍എയ്ക്ക് അഞ്ചു മാസം തടവും 3500 രൂപ പിഴയും വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചു.

മൊയ്തീനെ കൂടാതെ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പത്മനാഭന്‍ ഉള്‍പ്പെടെ പത്ത് സിപിഎം നേതാക്കളെയും കോടതി ശിക്ഷിച്ചു. അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ച കോടതി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്.

വടക്കാഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേട്ട് ബിജു മേനോനാണ് ശിക്ഷ വിധിച്ചത്. 2004 ഫിബ്രവരി പത്തിനായിരുന്നു താലൂക്ക് ഓഫീസ് ഉപരോധിച്ചത്.

വടക്കാഞ്ചേരി പൊലീസ് സ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ 2006 ജനുവരിയില്‍ എ.സി. മൊയ്തീന്‍ എംഎല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് വടക്കാഞ്ചേരി മജിസ്ട്രേട്ട് കോടതി തടവുശിക്ഷ വിധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+